Wednesday, August 25, 2010

ആമി ഇല്ലാത്ത ഓണം

ഉച്ച മയക്കത്തില് ആയിരുന്ന എന്നെ വിളിച്ചുണര്ത്തിയതു ഒരു ഫോണ് കോള്.സാവരിയ എന്ന പാട്ടു കേട്ടപ്പഴേ മനസ്സിലായി ഇതു ആമി ആണെന്ന്.ഉം.ഉം.വേണ്ട.എടുക്കണ്ട.വലിയ തെരക്കുള്ള ജേര്ണലിസ്റ്റിനു ഇപ്പൊ എന്നോട് സംസാരിക്കാന് എവിടുന്നാ സമയം? എന്നൊക്കെ പിണക്കം നടിക്കാന് വിചാരിച്ചതാണ്.എന്നാലും...എടുത്തതും ഏതു പിണക്കത്തെയും അലിയിപ്പിക്കുന്ന പോലെ "അമ്മൂസേ,ചേച്ചിയോടു പെണക്കായിരിക്കും ല്ലെ?" എന്ന പതിവ് ടോണ്.എനിക്കു തിരിച്ചു എന്തെങ്കിലും പറയാന് പറ്റുന്നതിനു മുന്പു " എനിക്കറിയാം.എന്താ ചെയ്യാ.വിചാരിച്ചിരിക്കാതെ വന്ന ഒരസൈന്മെന്റ്.പോവാതിരിക്കാനും പറ്റിയില്ല.സോറി അമ്മൂ. ഇപ്പൊ ഈ പെണക്കം മാറ്റാന് എന്താ ചെയ്യാ?"ഇങ്ങനെ നൂറു നൂറു ക്ഷമാപണം.പിണക്കം ഒക്കെ ഉരുകി ഒലിക്കാന് പിന്നെ എന്താ വേണ്ടെ? ഇനി ആമിയോട് എന്താ പറയുന്നേ?അവള് വരുന്നൂന്നു വിചാരിച്ചു ഒത്തിരി ഒരുക്കിയിരുന്നു.അഛനും അമ്മയും ഒക്കെ.അവള്ക്കു ജൊലി കിട്ടിയിട്ടു ആദ്യത്തെ ഓണം.അതും അത്രെം ആഗ്രഹിച്ചിട്ട് കിട്ടിയതു.ദൂരെ ദൂരെ ആണെങ്കിലും അവള്ക്കിഷ്ടം അതാണല്ലൊ.അതിപ്പൊ ഇങ്ങനെം ആയി.


എല്ലാ തിരുവോണത്തിനും അതൊന്നും വക വെക്കാതെ സുഖായി കിടന്നുറങ്ങുന്ന എന്നെ കുലുക്കിയെഴുന്നെല്പ്പിക്കുന്നതും പിന്നെ മുടി ചീകി ഒതുക്കുന്നതും ഒക്കെ ഒക്കെ എന്റെ ആമിച്ചേച്ചി ആണ്.എല്ലാത്തിനും മുന്നില്.ആമീടേം കസിന്സിന്റേം കൂടെ കൈകൊട്ടിക്കളി,അമ്പലത്തില് പോക്ക്,ഒക്കെ ശരിക്കും മിസ്സ് ആയി ഇത്തവണ.അവള്ടെ ഓണം എങ്ങിനെ ഉണ്ടായിരുന്നു എന്നു ചോദിച്ചപ്പൊ അതൊന്നും ഉണ്ടായില്ലെന്നു ജേര്ണലിസ്റ്റിന്റെ ടോണില് റിപ്ലൈ.ഉം.ഉം.അവള്ടെ റൂമിലെ പുസ്തകങ്ങളും നീലക്കണ്ണുള്ള പാവക്കുട്ടിയും കരയുന്ന കുട്ടിയുടെ ചിത്രവും ഒക്കെ എന്നെ വീണ്ടും വീണ്ടും കരയിച്ചു.


എന്റെ ഓണം ഇങ്ങനെ ആയിരുന്നു.ഇത്തിരി സങ്കടം ആയിരുന്നു.ആമി ഇല്ലാതിരുന്നത് കൊണ്ട്.
പോട്ടെ,എല്ലാരും ഓണം നന്നായി ആഘോഷിച്ചില്ലേ?നന്നായിരുന്നില്ലെ.ഉണ്ടാവും എന്നു വിശ്വസിക്കുന്നു.

5 comments:

  1. Alka എന്ന് കണ്ടപ്പോള്‍ എനിക്കിഷ്ട്ടപ്പെട്ട Alka Yagnikനെ ഓര്‍ത്തുപോയി. വായിച്ചപ്പോള്‍ ശരിക്കും ആശ്ചര്യം തോന്നി. നല്ല എഴുത്ത്. ഇനിയും വരാം. പോസ്ടിടുമ്പോള്‍ അറിയിക്കുക.
    e-mail: kannooraan2010@gmail.com

    ReplyDelete
  2. അമ്മൂസേ,
    ഓമനിത്തം തോന്നുന്ന പോസ്റ്റ്‌. ചേച്ചിയില്ലാത്തത് കൊണ്ട് സങ്കടായി ല്ലേ?
    ഇനിയും സ്വപ്‌നങ്ങള്‍ കൊണ്ട് സ്വപ്നകൂട് നിറയ്ക്കൂ. സ്വപ്നകൂടിലെക് ഇനിയും വരാം.
    കാണാം... കാണും.

    ReplyDelete
  3. അമ്മൂസ്,
    കമന്റിടുമ്പോള്‍ വരുന്ന ആ word verification ഒഴിവാക്കിയാല്‍ നന്നായിരിക്കും.

    ReplyDelete
  4. നല്ല എഴുത്ത്. ഇനിയും വരാം...

    ReplyDelete
  5. മനോഹരമായ ഒരു അനുഭവം..
    ആശംസകളോടെ..
    വീണ്ടും വരാം..

    ReplyDelete